ബഹ്‌റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തി; വിവിധ രാജ്യകാരായ 5 പേർ പിടിയിൽ

28 നും 51 നും ഇടയിൽ പ്രായമുള്ള വിവിധ രാജ്യക്കാരായ അഞ്ച് പേരാണ് അറസ്റ്റിലായത്

dot image

മനാമ: ബഹ്റൈനിൽ താമസസ്ഥലത്ത് മയക്കുമരുന്ന് ചെടികൾ നട്ടുപിടിപ്പിച്ചതിന് അഞ്ചുപേർ പിടിയിൽ. 28 നും 51 നും ഇടയിൽ പ്രായമുള്ള വിവിധ രാജ്യക്കാരായ അഞ്ചു പേരാണ് അറസ്റ്റിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മയക്കുമരുന്ന് ഇടപാടും ആവശ്യത്തിനായി താമസ സ്ഥലത്ത് മയക്കുമരുന്ന് ചെടികൾ നട്ടുപിടിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിപണി മൂല്യം ഒരു മില്യൺ ബഹ്റൈൻ ദിനാറിൽ കൂടുതൽ വരും. താമസ സ്ഥലത്ത് മയക്കുമരുന്ന് സൂക്ഷിച്ച വ്യക്തികളെക്കുറിച്ച് ഡയറക്ടറേറ്റിന് സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്. കുറ്റകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മയക്കുമരുന്ന് സംബന്ധമായ പരാതികൾ, അഭിപ്രായങ്ങൾ എന്നിവ [email protected] എന്ന ഇമെയിലോ, 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ റിപ്പോർട്ട് ചെയ്യാനും സഹായം അഭ്യർത്ഥിക്കാനും പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Five arrested for planting drug plants in residence in Bahrain

dot image
To advertise here,contact us
dot image