വേറിട്ട പിറന്നാള്‍ ആഘോഷം; കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് മലയാളി വിദ്യാർത്ഥിനി

ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അവിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കെയർ ഗ്രൂപ്പ് ന്റെ ജനറൽ സെക്രട്ടറി കെ ടി സലിം സാൻവിയിൽ നിന്നും മുടി സ്വീകരിച്ചു.

dot image

മനാമ: കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി ദാനം ചെയ്ത് വേറിട്ട പിറന്നാൾ ആഘോഷവുമായി മലയാളി വിദ്യാർത്ഥിനി. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഇരിങ്ങത്ത് സുജീഷ് മാടായിയുടെയും അഞ്ജലി സുജീഷിന്റെയും മകളായ സാൻവിയാണ് മുടി ദാനം ചെയ്തത്. ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അവിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കെയർ ഗ്രൂപ്പ് ന്റെ ജനറൽ സെക്രട്ടറി കെ ടി സലിം സാൻവിയിൽ നിന്നും മുടി സ്വീകരിച്ചു.

ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.

Content Highlights:

dot image
To advertise here,contact us
dot image