മോഷ്ടിച്ച ബാങ്ക് കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാട്; ബഹ്‌റൈനിൽ പ്രതിക്ക് അഞ്ചു വർഷം തടവ്

ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താൻ കോടതി ഉത്തരവിട്ടു.

dot image

മനാമ: ബഹ്‌റൈനിൽ മോഷ്ടിച്ച ഏഷ്യൻ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാള്‍ക്ക് ശിക്ഷ. സർക്കാരിന്റെ വെബ്‌സൈറ്റ് 50,000 ദിനാർ നികുതി ബില്ലുകൾ അടച്ചാണ് 34 കാരനായ പ്രതി തട്ടിപ്പ് നടത്തിയത്. അഞ്ച് വർഷം തടവും 5,000 ദിനാർ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

കൂടാതെ ഒരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് ഇയാൾ 300 ബഹ്‌റൈൻ ദിനാർ തട്ടിയെടുത്തതായും ഹാക്ക് ചെയ്ത ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ക്രിപ്‌റ്റോ ഇടപാടുകൾക്ക് ശ്രമിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ കാർഡുകളും അനധികൃത ആക്‌സസും ഉൾപ്പെടുന്ന ഏകോപിത സൈബർ അഴിമതി ഉയർത്തിക്കാട്ടിക്കൊണ്ട് അപ്പീൽ കോടതി വിധി ശരിവെക്കുകയായിരുന്നു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Content Highlights: Suspect sentenced to five years in prison for fraud

dot image
To advertise here,contact us
dot image