ഷാർജ: ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗ ബാധിതനായ വർക്കല സ്വദേശിയെ നാട്ടിൽ എത്തിച്ചു. കൊവിഡിനെ തുടർന്ന് ദുബായിൽ ജോലിയും പാസ്പോർട്ടും നഷ്ടപ്പെട്ട് നാലുവർഷമായി യാതൊരുവിധ രേഖയും ഇല്ലാതെ കഴിയുകയായിരുന്നു.
മുസ്ലിംലീഗ് വർക്കല മണ്ഡലം കമ്മിറ്റിയുടെയും യുത്ത് ലീഗ് പ്രസിൻ്റ് ഹാരിസ് കരമനയുടെയും അഭ്യർത്ഥന പ്രകാരമാണ് ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റി വിഷയത്തിൽ ഇടപെട്ടത്. ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ കല്ലറയുടെ നേതൃത്വത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെയും ഷാർജ കെഎംസിസിയുടെ വളണ്ടിയർ ക്യാപ്റ്റൻ ഹക്കീം കരുവാടിയുടെയും ശ്രമഫലമായി യാത്രാ രേഖകൾ ശരിയാക്കുകയും ടിക്കറ്റും മറ്റും നൽകി അദ്ദേഹത്തെ യാത്രയാക്കി.
കത്തികാണിച്ച് ഭീഷണിപ്പെടുത്തി,ശേഷം ലൈംഗികാതിക്രമം;പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതിഇതിനായി ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ സഹായിച്ച ഷാർജ ഇന്ത്യൻ അസോസിയേഷനിലെ എല്ലാ വ്യക്തികൾക്കും ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു. വിശിഷ്യാ ഷാജഹാൻ കല്ലറ, ഹക്കീം കരിവാടി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പിആർഒ ഹരി, സംസ്ഥാന വൈസ് പ്രസിഡന്റ് കബീർ ചാന്നാങ്കര , ജില്ലാ പ്രസിഡിൻ്റ് അർഷദ് അബ്ദുൽ റഷീദ്, സെക്രട്ടറി റിസാ ബഷീർ എന്നിവർ സന്നദ്ധ പ്രവർത്തിനത്തിൽ നേതൃത്വം നൽകിയത്.