കുവൈറ്റ് ദുരന്തം; പരിക്കേറ്റ ജീവനക്കാർക്ക് സഹായധനം വിതരണം ചെയ്ത് എൻബിടിസി

1000 കുവൈറ്റ് ദിനാർ വീതമാണ് പരിക്കേറ്റവർക്ക് സഹായധനമായി നൽകിയത്

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ ജീവനക്കാർക്ക് സഹായധനം വിതരണം ചെയ്ത് എൻബിടിസി. 61 ജീവനക്കാർക്ക് 1000 കുവൈറ്റ് ദിനാർ വീതമാണ് സഹായധനമായി നൽകിയത്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് പേരാണ് ചികിത്സയിലുള്ളത്. ഇവർ പ്രത്യേകം ഒരുക്കിയ താമസ കേന്ദ്രത്തിലാണുള്ളത്. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി തീപിടിത്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് 1.2 കോടി രൂപ നല്കി. മരിച്ചവരുടെ വിവരങ്ങള് സംബന്ധിച്ച് നോര്ക്ക തയ്യാറാക്കിയ പട്ടിക പ്രകാരമാണ് തുക കൈമാറിയത്. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞമാസം 12-ാം തീയതിയായിരുന്നു അപകടം നടന്നത്.

തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. അപകടത്തില് മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ഷോര്ട്ട് സര്ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കുവൈറ്റ് ഫയര്ഫോഴ്സിന്റെ അന്വേഷണ റിപ്പോര്ട്ട്. ഗാര്ഡിന്റെ റൂമില് നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്ഫോഴ്സ് പ്രസ്താവനയില് വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us