ഉച്ചവിശ്രമ നിയമം; നിയമ ലംഘനം നടത്തിയ 49 കമ്പനികൾക്കെതിരെ നടപടി

കഴിഞ്ഞ ദിവസങ്ങളില് മന്ത്രാലയം കൂടുതല് മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു

dot image

മസ്ക്കറ്റ്: ഉച്ചവിശ്രമ നിയമം പ്രാബല്യത്തില് വന്ന് ഒരുമാസം തികഞ്ഞപ്പോഴേക്കും മസ്ക്കറ്റില് റിപ്പോര്ട്ട് ചെയ്തത് 49 നിയമലംഘനങ്ങള്. തൊഴില് മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ് ഒന്ന് മുതല് ഇതുവരെ 143 ഫീല്ഡ് വിസിറ്റും 72 ബോധവത്കരണ ക്യാംപെയ്നുമാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില് മന്ത്രാലയം കൂടുതല് മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു.

തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെയും വിശ്രമത്തിന് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങള്ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 1000 റിയാല് വരെ പിഴയും ഒരു വര്ഷത്തില് കൂടുതല് തടവുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.

പുറം മേഖലകളില് ജോലി ചെയ്യുന്നവര് ജൂണ് ഒന്ന് മുതല് ആഗസ്റ്റ് 31വരെ ഉച്ചയ്ക്ക് 12.30 മുതല് വൈകുന്നേരം 3.30വരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിക്കുന്ന തൊഴിലാളികൾക്ക് ശിക്ഷയുണ്ട്. ഉച്ചവിശ്രമ സമയം തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് തൊഴിലാളി അവകാശ ലംഘനമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us