പ്രവാസി മലയാളികളുടെ സ്വപ്നം 'എയര് കേരള' യാഥാര്ത്ഥ്യമാകുന്നു; നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം

സിവില് ഏവിയേഷന് മന്ത്രാലയത്തില് നിന്ന് എയര് ഓപ്പറേറ്റേഴ്സ് സര്ട്ടിഫിക്കറ്റ് (AOC) ലഭിച്ചാല് എടിആര് 72-600 വിമാനങ്ങള് ഉപയോഗിച്ച് കമ്പനി കേരളത്തില് ആഭ്യന്തര വിമാന സര്വീസുകള് നടത്തുമെന്ന് സെറ്റ് ഫ്ലൈ (Zett Fly) ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു

dot image

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്കേരള' എന്ന സ്വപ്നം യാഥാര്ഥ്യത്തിലേക്ക് പറന്ന് ഉയരാന് തയ്യാറെടുക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര് കേരള വിമാന സര്വീസിന് സിവില് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്ത്തനാനുമതി (എന്ഒസി) ലഭിച്ചതായി അധികൃതര് അറിയിച്ചു. സിവില് ഏവിയേഷന് മന്ത്രാലയത്തില് നിന്ന് എയര് ഓപ്പറേറ്റേഴ്സ് സര്ട്ടിഫിക്കറ്റ് (AOC) ലഭിച്ചാല് എടിആര് 72-600 വിമാനങ്ങള് ഉപയോഗിച്ച് കമ്പനി കേരളത്തില് ആഭ്യന്തര വിമാന സര്വീസുകള് നടത്തുമെന്ന് സെറ്റ് ഫ്ലൈ (Zett Fly) ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു.

അടുത്ത വര്ഷം ആദ്യപാദത്തില് രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സര്വീസുകള് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20 വിമാനങ്ങള് സ്വന്തമാക്കിയ ശേഷം ഗള്ഫ് ഉള്പ്പെടെയുള്ള രാജ്യാന്തര സര്വീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയര്ലൈന് കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷന് ചെയര്മാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി. ആദ്യഘട്ടത്തില് കേരളത്തില് ഒരു ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാനും പിന്നീട് ഗള്ഫ്-കേരള സെക്ടറിലേക്ക് താങ്ങാനാവുന്ന നിരക്കില് സര്വീസ് നടത്തുന്ന ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് അഹമ്മദ് വിശദീകരിച്ചു.

കേരളത്തില് കൊച്ചിയായിരിക്കും എയര്ലൈനിന്റെ ഹബ്ബും ആസ്ഥാനവും. വ്യോമയാന അധികൃതര് നിശ്ചയിച്ചിട്ടുള്ള എല്ലാ സുരക്ഷാ, പ്രവര്ത്തന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു നിര്ണായക ഘട്ടത്തിലാണെന്ന് സെറ്റ്ഫ്ലൈ ഏവിയേഷന് വൈസ്ചെയര്മാന് അയ്യൂബ് കല്ലട പറഞ്ഞു. ആഭ്യന്തര സര്വീസുകള് തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോള് എയര് കേരളയ്ക്ക് ലഭിച്ചിരിക്കുന്നത്. എയര്കേരള സര്വീസ് ആരംഭിക്കുന്നതോടെ കേരളത്തിന്റെ ടൂറിസം, ട്രാവല് മേഖലയില് മികച്ച നേട്ടം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുത്തനെ ഉയര്ന്ന വിമാന ടിക്കറ്റ് നിരക്കുകള് ഉള്പ്പെടെ കേരള പ്രവാസികള് നേരിടുന്ന വിമാനയാത്രാ പ്രശ്നങ്ങള്ക്ക് വരും വര്ഷങ്ങളില് പരിഹാരം കാണാന് സാധിക്കുമെന്ന് അയ്യൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.

തുടക്കത്തില് ടയര്2, ടയര്3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്വീസ്. ഇതിനായി 3 എടിആര് 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിര്മാതാക്കളില് നിന്ന് വിമാനങ്ങള് നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും കമ്പനി തേടുന്നുണ്ട്. കമ്പനിയുടെ പ്രവര്ത്തനത്തിന്റെ ആദ്യ വര്ഷം തന്നെ കേരളത്തില് 350 തൊഴിലവസരങ്ങള് സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥാപനത്തിലേക്ക് കേരളത്തില് നിന്നുള്ള വ്യോമയാന മേഖലയില് വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. സിഇഒ ഉള്പ്പെടെയുള്ള പ്രധാന തസ്തികയില്ക്കുള്ളവരെ കണ്ടെത്തിയെന്നും ഉചിതമായ സമയത്ത് ഈ നിയമനങ്ങള് പ്രഖ്യാപിക്കുമെന്നും അഫി അഹമ്മദ് പറഞ്ഞു. പ്രാദേശിക ടാലന്റ് പൂളില് നിന്ന് മറ്റ് ജീവനക്കാരെ നിയമിക്കാനും പദ്ധതിയിടുന്നുണ്ട്. കമ്മ്യൂണിറ്റിയില് ലഭ്യമായ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ടാലന്റ് പൂളില് നിന്ന് മറ്റ് ജീവനക്കാരെ ഉറവിടമാക്കാനും ഞങ്ങള് പദ്ധതിയിടുന്നു, കമ്മ്യൂണിറ്റിയില് ലഭ്യമായ കഴിവുകളും വൈദഗ്ധ്യവും ഞങ്ങള് പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം ഉറപ്പു നല്കി.

ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒന്നിലധികം പ്രത്യേകതകളാണ് എയര് കേരളയ്ക്കുള്ളത്. എയര്കേരള (https://airkerala.com/) എന്ന ബ്രാന്ഡിലാകും കമ്പനി സര്വീസുകള് നടത്തുകയെന്ന് അഫി അഹമ്മദ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us