വെന്തുരുകുന്ന ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തം; ഒഴിവാക്കാൻ മാർഗ്ഗനിർദേശങ്ങളുമായി അബുദബി പൊലീസ്

വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവരുടേയും സഹയാത്രികരുടേയും സുരക്ഷ വർധിപ്പിക്കുന്ന സുരക്ഷിതമായ ഡ്രൈവിംഗിനെ കുറിച്ചാണ് മാർഗ്ഗനിർദേശം നൽകിയത്

dot image

അബുദബി: യുഎഇയിലെ വേനൽ ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് അബുദബി പൊലീസ്. വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവരുടേയും സഹയാത്രികരുടേയും സുരക്ഷ വർധിപ്പിക്കുന്ന സുരക്ഷിതമായ ഡ്രൈവിംഗിനെ കുറിച്ചാണ് മാർഗ്ഗനിർദേശം നൽകിയത്. 'സേഫ് സമ്മർ' എന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമാണിത്.

ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഒട്ടുമിക്ക വാഹനങ്ങൾക്കും തീപിടിക്കാൻ കാരണമെന്ന് ക്രിമിനൽ എവിഡൻസ് അഡ്മിനിസ്ട്രേഷൻ ഫയർ ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ.എൻജിനീയർ അദെൽ നസീബ് അൽ സഖാരി പറഞ്ഞു. കാറിൽ ആറ് വസ്തുക്കൾ ഉപേക്ഷിച്ചുപോകരുതെന്ന് ക്രിമിനൽ എവിഡൻസ് അഡ്മിനിസ്ട്രേഷൻ ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ലൈറ്ററുകൾ കൂടുതലും സൂര്യപ്രകാശം ഏൽക്കുമ്പോൾ തീപിടിക്കുന്ന വസ്തുക്കളാണ് അതിനാൽ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത കൂടുതലാണെന്നും അധികൃതർ അറിയിച്ചു.

മാർഗ്ഗനിർദേശങ്ങളിൽ പറയുന്നവ:

  • വാഹനത്തിന്റെ ഇന്ധനത്തിൻ്റെ അളവ് പരിശോധിക്കണം.

  • കംപ്രസ് ചെയ്ത പാക്കേജുകൾ, ബാറ്ററികൾ, എനർജി സ്റ്റോറേജ് ഡിവൈസുകൾ, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂമുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവയെല്ലാം വാഹനത്തിൽ സൂക്ഷിക്കരുത്.

  • വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

  • സ്റ്റിയറിംഗ് വീൽ ചൂടായി വാഹനമോടിക്കരുത്.

  • വാഹനത്തിന്റെ ടയറിന്റെ മർദ്ദവും അവസ്ഥയും എപ്പോഴും നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.

  • കാറിനുള്ളിൽ സാധനങ്ങൾ വെച്ച് ലോക്ക് ചെയ്തുപോകരുത്.

  • തണലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക.

  • വാഹനത്തിലെ ആവശ്യകതയ്ക്കായി പ്രഥമശുശ്രൂഷ കിറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഡ്രൈവർക്കും വാഹനത്തിൻ്റെ ഉപയോക്താക്കൾക്കും ആവശ്യമായ സംരക്ഷണം ശക്തിപ്പെടുത്തുന്നു.

dot image
To advertise here,contact us
dot image