വേനൽ ചൂടിന് ആശ്വാസ മഴ; അബുദബിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

dot image

അബുദബി: എമിറേറ്റിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണി വരെ യെല്ലോ വാണിംഗ് നിലവിലുണ്ടാകുമെന്ന് സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം ഇന്ന് രാവിലെ 8.47 ഓടെ അൽ ഐനിലെ അൽ ഖൗ മേഖലയിൽ ചാറ്റൽ മഴ അനുഭവപ്പെട്ടു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബുദബി പൊലീസ് ജാഗ്രതാ നിർദേശം നൽകി.ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ചില കട്ടിയുള്ള, ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ആലിപ്പഴത്തിന് സാധ്യതയില്ല.   ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ മെർക്കുറി റീഡിങ്ങുമായി  താരതമ്യപ്പെടുത്തുമ്പോൾ താപനില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും വരെ എത്താൻ സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം ഈർപ്പം വീണ്ടും ഉയരും. ചില തീരപ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ വരെ തുടരും. കാറ്റ് നേരിയതോ മിതമായതോ ആണ്കാറ്റ് സജീവമാക്കുകയും പക്ഷേ 40 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us