മസ്ക്കറ്റ്: വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ദൈവം അവരെ രക്ഷിക്കട്ടെ. സംഭവത്തിൽ അനുശോചനവും സഹതാപവും അറിയിച്ചുകൊണ്ട് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് ഒമാൻ സുൽത്താൻ സന്ദേശം അയച്ചു.
حضرةُ صاحب الجلالة السُّلطان #هيثم_بن_طارق المعظم- أبقاه الله- يبعث برقية تعزية ومواساة إلى فخامة الرئيسة دوربادي مورمو رئيسة جمهورية #الهند في ضحايا الفيضانات والانهيارات الأرضية بولاية #كيرلا جنوبي الهند.#العُمانية pic.twitter.com/hzIZgzJDq8
— وكالة الأنباء العمانية (@OmanNewsAgency) July 31, 2024
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 200 കടന്നു. മരണസംഖ്യ കൂടിവരികയാണ്. ദുരന്ത മേഖലയിലെ രക്ഷാ പ്രവർത്തനത്തിനിടെ വെല്ലുവിളിയായികൊണ്ട് പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നു. രക്ഷാ പ്രവർത്തനത്തിനായുള്ള ബെയ്ലി പാലത്തിന്റെ നിർമ്മാണം തത്ക്കാലികമായി നിർത്തി. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1386 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ ഏഴ് ക്യാമ്പുകളിലേക്കും ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണെമന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. ഒറ്റക്കും കൂട്ടമായുമുളള പണപ്പിരിവ് വേണ്ട. വ്യക്തികളും സംഘടനകളും ശേഖരിച്ച വസ്തുക്കള് കളക്ട്രേറ്റില് എത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാ കാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യമായി മാത്രമേ കാണേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം വന്നപ്പോൾ പറഞ്ഞു, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയം വരില്ലായിരുന്നുവെന്ന് അങ്ങനെ എല്ലാ കാലത്തും ഇത് കേൾക്കുന്നുണ്ട്. അതിതീവ്രമഴ, നമ്മുടെ നാട്ടിൽ മാത്രമല്ലല്ലോ. പലയിടത്തും ഉണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഗൗരവമായി കാണാൻ കഴിയേണ്ടതുണ്ട്. ഓരോ ദിവസവും വർദ്ധിക്കുന്ന കാർബർ ബഹിർഗമനം, അതുമൂലമുണ്ടാകുന്ന ആഗോളതാപനം ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ട്. ദുരന്തമുഖത്ത് ശരിയല്ലാത്ത പ്രചാരണങ്ങൾ നടത്തരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.