ദുബായിലെ കാഴ്ചകള് ചുറ്റികറങ്ങി ആസ്വദിക്കാന് അവസരം; ആര്ടിഎ ടൂറിസ്റ്റ് ബസ് സെപ്റ്റംബര് മുതല്

നഗരത്തിൻ്റെ ഐക്കണിക് ലാൻഡ്മാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

dot image

ദുബായ്: എമിറേറ്റിലെത്തുന്ന വിനോദ സഞ്ചാരികള്ക്ക് നാട് ചുറ്റിക്കാണാന് ഒരുസുവര്ണ്ണാവസരം. ദുബായ് റോഡ് ആന്ഡ് ട്രാന്സ് പോര്ട്ട് അതോറിറ്റിയാണ് ഈ അവസരം ഒരുക്കുന്നത്. ഇതിനായി ആര്ടിഎ ദുബായിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസ് (ഓണ് ആന്ഡ് ഓഫ്) സെപ്റ്റംബര് മാസത്തില് റോഡിലിറങ്ങും. നഗരത്തിൻ്റെ ഐക്കണിക് ലാൻഡ്മാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുമെന്നതാണ് സർവീസിന്റെ പ്രത്യേകത. ദുബായ് മാളിൽ നിന്ന് ആരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഗോൾഡ് സൂക്ക്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ മോസ്ക്, സിറ്റി വാക്ക് എന്നിങ്ങനെ ദുബായിലെ എട്ട് പ്രധാന ആകർഷണങ്ങളും പ്രശസ്തമായ ലാൻഡ്മാർക്കുകളും യാത്രക്കാർക്ക് സന്ദർശിക്കുകയും ആസ്വദിക്കുകയും ചെയ്യാം. ‘ഓൺ ആൻഡ് ഓഫ്’ രീതിയിൽ പ്രവർത്തിക്കുന്ന സർവീസിൽ ഇഷ്ടമുള്ള സ്ഥലത്തിറങ്ങി കാഴ്ചകൾ ആസ്വദിക്കാനും അടുത്ത ബസിൽ കയറി അടുത്ത സ്ഥലത്തേക്ക് പോകാനും സാധിക്കും.

ഓൺ & ഓഫ് ബസ് ദുബായ് മാളിൽ നിന്ന് പുറപ്പെടുന്നത്. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ സർവീസുണ്ടാകും. മണിക്കൂറിൽ ഓരോ ബസ് വീതം ദുബായ് മാളിൽ നിന്ന് പുറപ്പെടുമെന്ന് ആർടിഎയുടെ പ്രസ്താവനയിൽ അറിയിച്ചു. 35 ദിർഹമാണ് ഒരാൾക്ക് നിരക്ക് ഈടാക്കുക. ആകെ രണ്ടു മണിക്കൂറാണ് യാത്രയുടെ സമയം.

മുണ്ടക്കൈ ദുരന്തം; സാംസ്കാരിക കേരളം അതിജീവനത്തിന് കൈത്താങ്ങാകും: മന്ത്രി സജി ചെറിയാന്

ദുബായുടെ സംയോജിത പൊതുഗതാഗത ശൃംഖലയുടെ മാതൃകയായ അൽ ഗുബൈബ മെട്രോ, ബസ്, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ എന്നിവയ്ക്ക് പുറമെ എട്ട് ലാൻഡ്മാർക്കുകളിലൂടെ ഒമ്പത് സ്റ്റോപ്പുകളിലൂടെ ബസ് കടന്നുപോകുമെന്ന് ആർടിഎയിലെ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്രോസിയൻ പറഞ്ഞു. യുഎഇയുടെ സുരക്ഷ, ലോകോത്തര സേവനങ്ങൾ, എല്ലാ മേഖലകളിലെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും നിക്ഷേപകരുടെയും ദുബായിലേക്കുള്ള വരവ് വര്ധിച്ചിട്ടുണ്ടെന്ന് അഹമ്മദ് ബഹ്രോസിയൻ കൂട്ടിച്ചേര്ത്തു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us