കുവൈറ്റ് സിറ്റി: കുവൈറ്റില് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ പ്രവാസി ദുബായിൽവെച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ തോമസ് ചാക്കോ (56) ആണ് മരിച്ചത്. കുവൈറ്റ് എയര്വെയ്സില് ഇന്നലെ വൈകിട്ട് 7.15ന് പുറപ്പെട്ട വിമാനം പുലര്ച്ചെ മൂന്ന് മണിയോടെ കൊച്ചിയില് ലാന്ഡ് ചെയ്യേണ്ടതായിരുന്നു. തോമസ് ചാക്കോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്ന്ന് കുവൈറ്റ് എയര്വെയ്സ് വിമാനം അടിയിന്തിരമായി ദുബായില് ലാന്ഡ് ചെയ്യുകയായിരുന്നു.
തുടര്ന്ന് ചികിത്സ ലഭ്യമാക്കാന് ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം നടപടിക്രമങ്ങള് പൂര്ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. കുവൈറ്റിലെ അൽ എസ്സ (al essa) മെഡിക്കല് സെന്ററില് ജോലി ചെയ്തുവരികയായിരുന്നു തോമസ്. ജോലി സ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ചതായിരുന്നു ചാക്കോ. സെപ്റ്റംബർ 14ന് ഇതേവിമാനത്തില് തിരികെ കുവൈറ്റിലേക്ക് റിട്ടേണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
കല്ലൂര് വീട്ടില് മാത്യു ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടേയും പുത്രനാണ് തോമസ് ചാക്കോ, ഭാര്യ ശോശാമ്മ തോമസ്.