കുവൈറ്റിൽ എയർപോർട്ടിൽ ഇനി യാത്രക്കാർക്ക് സൗജന്യമായി ട്രോളി ഉപയോഗിക്കാം

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറപ്പെടുവിച്ചത്.

dot image

കുവൈറ്റ് സിറ്റി: ഇനി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോർട്ടറെ ഉൾപ്പെടുത്താതെ യാത്രക്കാർക്ക് സൗജന്യമായി ട്രോളി ഉപയോഗിക്കാം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറപ്പെടുവിച്ചത്. പോർട്ടർ സേവനം ആവശ്യമാണെങ്കിൽ ചെറിയ ട്രോളിക്ക് ഒരു ദിനാറും വലിയ ട്രോളിക്ക് രണ്ട് ദിനാറും ഈടാക്കും.

തൊഴിലാളികൾ അധിക പണം ആവശ്യപ്പെടുന്നതിനും യാത്രക്കാരുടെ ബാഗുകൾ മോശം രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമെതിരായ നീക്കത്തിൻ്റെ ഭാഗമാണ് ഈ നടപടി. ട്രോളിയും ലഗേജും കൈകാര്യം ചെയ്യാനായി പ്രത്യേക ജീവനക്കാരെയും കൗണ്ടറും ഏർപ്പെടുത്തും.

പരാതികൾക്കും അന്വേഷണങ്ങൾക്കുമായി ബന്ധപ്പെടാനുള്ള നമ്പർ, യാത്രക്കാർക്ക് മികച്ച സേവനം നൽകാനും, പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കാനും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതികളും അന്വേഷണങ്ങളും സംബന്ധിച്ച വിവരങ്ങൾക്കായി ഫോൺ നമ്പറും അധികൃതര് പ്രഖ്യാപിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image