മനാമ: ബഹ്റൈനില് പുതിയതായി നിയോഗിക്കപ്പെട്ട അംബാസഡർമാർക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അംഗീകാരം നൽകി. 14 അംബാസഡർമാരെയാണ് നിയോഗിച്ചത്. ബഹ്റൈനിലേക്ക് പുതിയ അംബാസഡർമാരെ അദ്ദേഹം സ്വാഗതം ചെയ്തു. ഏൽപിക്കപ്പെട്ട ചുമതലകൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. പുതിയ അംബാസഡർമാരില് നിന്ന് ഹമദ് രാജാവ് നിയമന രേഖകൾ സ്വീകരിച്ചു.
പുതിയ അംബാസഡർമാർ;
സാംബിയ അംബാസഡർ- ദൻകൻ മൊലീമ
മ്യാൻമർ അംബാസഡർ- തീൻ യോ
സിംഗപ്പൂർ അംബാസഡർ- എസ്. പ്രേംജിത്
അംഗോള അംബാസഡർ- ജൂലിയോ പിലർമിനോ ഗൂംസ് മായാതോ
ബൽജിയം അംബാസഡർ- ക്രിസ്റ്റ്യൻ ദോംസ്
ബോസ്നിയൻ അംബാസഡർ- പൊയാൻ ജോകിഷ്
ഗ്രീസ് അംബാസഡർ- യുവാനിസ് പ്ലോ ട്ടസ്
സ്വിറ്റ്സർലന്റ് അംബാസഡർ- ആർതർ മറ്റ്ലി
ഇക്വഡോർ അംബാസഡർ- ദേനീസ് തുസ്കാനോ അമോറിയസ്
റുവാണ്ടൻ അംബാസഡർ- ജോൺ മിരിഞ്ച
ഭൂട്ടാൻ അംബാസഡർ- ഷെതീം തൻസൻ
അർമീനിയൻ അംബാസഡർ- കാരിൻ ക്രികോറിയൻ
ഫിൻലാന്റ് അംബാസഡർ- തോല അരിയോള
ബെനിൻ അംബാസിഡർ- മൗദ്ജൈദൗ സൗമനൗ ഇസൗഫൗ
അംബാസഡർമാരെ അൽ സഖിർ പാലസിൽ വെച്ചാണ് സ്വാഗതം ചെയ്തത്. ചടങ്ങിൽ ഹമദ് രാജാവിന്റെ പ്രതിനിധി, യുവജന, കായിക സുപ്രീം കൗൺസിൽ വൈസ് ചെയർമാൻ, റോയൽ കോർട്ട് കാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, റോയൽ പ്രോട്ടോകോൾ ചീഫ്, വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്സ് ഹെഡ് എന്നിവരും പങ്കെടുത്തു.