റിയാദ്: ഹൃദയ സ്തംഭനം മൂലം സൌദിയിൽ ഇന്ത്യൻ പ്രവാസി നിര്യാതനായി. രാജസ്ഥാൻ നഗാവൂർ സ്വദേശി പദം സിങ് (40) ആണ് മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ തൊഴിലാളിയായിരുന്നു പദം സിങ്. പിതാവ്: കരൺ സിങ്, മാതാവ്: പദസി, ഭാര്യ: സന്തോഷ്.