റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല് ഖാദര് അബ്ദുറഹ്മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്റെ വധശിക്ഷ ഇന്ന് രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊലപാതകം നടന്നയുടൻ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീംകോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു. സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ആംഫറ്റാമിൻ മയക്ക് ഗുളികകൾ കടത്തിയ കേസിൽ പിടിയിലായ ഈദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ അമീരി എന്ന സൗദി പൗരന്റെ വധശിക്ഷയും ഇന്ന് രാവിലെ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീംകോടതി സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയും റോയൽ കോർട്ടും അപ്പീൽ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.
വി കെ പ്രകാശിനെതിരെ ഗുരുതര പരാമർശങ്ങൾ; യുവകഥാകൃത്തിന്റെ മൊഴിയിൽ കേസെടുത്ത് പൊലീസ്