അബുദബി: സെപ്റ്റംബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന സമിതി. സെപ്റ്റംബർ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ മാസം ഇന്ധന വില കുറവായിരിക്കും.
സെപ്റ്റംബറിലെ ഇന്ധന നിരക്കുകള്‍ ഇങ്ങനെ:
സൂപ്പര്‍ 98 പെട്രോൾ ലിറ്ററിന് 2.90 ദിര്‍ഹമാണ് പുതിയ നിരക്ക്. ആഗസ്റ്റില്‍ പെട്രോളിന് ലിറ്ററിന് 3.05 ദിര്‍ഹമാണ് നിരക്ക്.
സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.78 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 2.93 ദിര്‍ഹമാണ് നിരക്ക്.
ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.71 ആണ് പുതിയ നിരക്ക്. 2.86 ദിര്‍ഹമാണ് നിലവിലെ നിരക്ക്.
ഡീസല്‍ ലിറ്ററിന് 2.78 ദിര്‍ഹമാണ് പുതിയ നിരക്ക്. നലിവില്‍ 2.95 ദിര്‍ഹമാണ് ഡീസലിന് ഈടാക്കുന്നത്.