കനത്ത ചൂട്; ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഒരു മാസത്തേക്ക് കൂടി നീട്ടി

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും കാലാവധി

dot image

മനാമ: ബഹ്റൈനിൽ അന്തരീക്ഷതാപം കൂടിയ സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള വേനൽക്കാല തൊഴിൽ നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും കാലാവധി. പുറം ജോലി നിരോധന കാലയളവ് നീട്ടാൻ മന്ത്രിസഭയാണ് തീരുമാനിച്ചത്.

ജൂൺ 15 മുതലാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയത്. ഉച്ചക്ക് 12 മണി മുതൽ നാലുവരെ ജോലി ചെയ്യുന്നതിനാണ് നിരോധനം. നിയമലംഘകർക്ക് പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവിക്കേണ്ടിവരും.

2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വേനൽക്കാല തൊഴിൽ നിരോധനം നടപ്പാക്കിയതിന്റെ അനന്തരഫലങ്ങൾ സംബന്ധിച്ച് സാമൂഹിക സേവനങ്ങൾക്കായുള്ള മിനിസ്റ്റീരിയൽ കമ്മിറ്റി സമർപ്പിച്ച നിവേദനം അംഗീകരിച്ചാണ് മന്ത്രിസഭ ഉച്ച വിശ്രമ നിയമത്തിന്റെ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്. വേനലവധിക്കാലത്തെ തൊഴിൽ നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടാനുള്ള സർക്കാർ തീരുമാനത്തെ മൈഗ്രൻ്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി സ്വാഗതം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us