
സലാല: സലാലയ്ക്ക് സമീപം ഷലീമില് കടലില് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുങ്ങി മരിച്ചു. തുളവിളയിലെ ജോസ് (45) മാനുവല് ആണ് മരിച്ചത്. മത്സ്യബന്ധന തൊഴിലാളിയായിരുന്നു ജോസ്. ഒരു മാസം മുമ്പാണ് സലാലയില് എത്തിയത്. മൃതദേഹം നടപടികള് പൂര്ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.