Jan 22, 2025
08:27 AM
ദുബായ്: ദുബായിലെ മശ്രിഖ് മെട്രോ സ്റ്റേഷൻ ഇനി ഇന്‍ഷൂറന്‍സ് മാര്‍ക്കറ്റ് മെട്രോ സ്റ്റേഷന് എന്നറിയപ്പെടും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്.
ഷെയ്ഖ് സായിദ് റോഡിലാണ് ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മാള്‍ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇന്‍ര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനുകള്‍ക്കുമിടയില്‍ റെഡ് ലൈനിലാണ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്.
അടുത്ത 10 വര്‍ഷത്തേക്ക് മശ്രിഖ് സ്റ്റേഷന് ഇന്‍ഷൂറന്‍സ് മാര്ക്ക്റ്റ് മെട്രോ സ്റ്റേഷന് എന്നാകും അറിയപ്പെടുക. insurancemarket.ae 1995 മുതല്‍ യുഎഇ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നുണ്ട്.