കാറിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായി; ഡ്രൈവർക്ക് രക്ഷയായി ദുബായ് പൊലീസ്

അതിവേഗ റോഡിൽ വാഹനത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത്, പട്രോളിംഗ് വേഗത്തിൽ ചുറ്റുമുള്ള സ്ഥലങ്ങള് സുരക്ഷിതമാക്കുകയും മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് അടയാളങ്ങൾ നൽകുകയും ചെയ്തു

dot image

ദുബായ്: കാറിൻ്റെ ക്രൂയിസ് കൺട്രോൾ തകരാറിലായതിനാൽ വാഹനം നിയന്ത്രിക്കാൻ കഴിയാതെ വന്ന ഡ്രൈവറെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. കാർ നിയന്ത്രിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവർ എമർജൻസി നമ്പറായ 999 ലേക്ക് വിളിച്ച് അടിയന്തര സഹായം തേടുകയായിരുന്നുവെന്ന് അതോറിറ്റി അറിയിച്ചു. ദുബായ് പൊലീസ് ട്രാഫിക് പട്രോളിംഗ് മിനിറ്റുകൾക്കകം തന്നെ പ്രതികരിക്കുകയും ചെയ്തു.

സംഭവസ്ഥലത്തേക്ക് എത്തിയ സംഘം ആദ്യം, അതിവേഗ റോഡിലെ അപകടസാധ്യത കണക്കിലെടുത്ത് മറ്റ് വാഹനങ്ങള്ക്ക് മുന്നറിയിപ്പ് അടയാളങ്ങൾ നൽകി. തുടർന്ന് ഡ്രൈവറെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് വാഹനത്തിൻ്റെ മുന്നിൽ സ്ഥാനം പിടിച്ച് സാവധാനത്തിൽ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന്, ആക്ടിംഗ് അസിസ്റ്റന്റ് കമാന്ഡന്റ് മേജര് ജനറല് സെയ്ഫ് മുഹൈര് അല് മസ്റൂയി പറഞ്ഞു.

ക്രൂയിസ് തകരാർ നേരിട്ടാൽ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കാൻ വാഹനമോടിക്കുന്നവർക്ക് അധികൃതർ നിർദേശം നൽകി. ഉത്തരമൊരു സാഹചര്യം മുന്നില് വരുമ്പോള് സീറ്റ് ബെൽറ്റ് സുരക്ഷിതമാണോയെന്നാണ് ആദ്യം ഉറപ്പിക്കണം , സാഹചര്യം അറിയിക്കാൻ അടിയന്തര നമ്പറായ 999 ലേക്ക് ബന്ധപ്പെടുക. ഇത്തരമൊരു സാഹചര്യം നേരിടുമ്പോൾ ട്രാൻസ്മിഷൻ ന്യൂട്രലിലേക്ക് (N) മാറ്റാനും എഞ്ചിൻ ഓഫാക്കാനും ഉടനെ റിസ്റ്റാർട്ട് ചെയ്യണമെന്നും അൽ മസ്റൂയി നിർദേശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us