ഏറ്റവും സ്വാധീനമുള്ള വ്യക്തികള്; 'എഐ' പട്ടികയില് ഷെയ്ഖ് തഹ്നൂന് ബിന് സായിദ് അല് നഹ്യാനും

യുഎഇ അഡ്വാന്സ്ഡ് ടെക്നോളജി റിസര്ച്ച് കൗണ്സില് സെക്രട്ടറി ജനറല് ഫൈസല് അല് ബന്നായിയും പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്.

dot image

അബുദബി: നിര്മിത ബുദ്ധി മേഖലയില് ആഗോളതലത്തില് ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില് ഇടം നേടി അബുദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂന് ബിന് സായിദ് അല് നഹ്യാന്. നിര്മ്മിത ബുദ്ധിയില് സുപ്രധാന പങ്കുവഹിക്കുന്ന 100 പേരെ കുറിച്ച് ടൈം മാഗസിന് ആണ് പട്ടിക തയ്യാറാക്കിയത്.

അബുദബിയിലെ പ്രമുഖ നിര്മ്മിത ബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ് ഗ്രൂപ്പായ 'ജി 42' ന്റെ ചെയര്മാനാണ് ഷെയ്ഖ് തഹ്നൂര്. യുഎഇ അഡ്വാന്സ്ഡ് ടെക്നോളജി റിസര്ച്ച് കൗണ്സില് സെക്രട്ടറി ജനറല് ഫൈസല് അല് ബന്നായിയും പട്ടികയില് ഇടംപിടിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഇരുവരുടേയും നേട്ടത്തെ അഭിനന്ദിച്ചു.

'നിരവധി സ്ഥാപനങ്ങള്, കമ്പനികള്, പങ്കാളിത്തങ്ങള്, പ്രോഗ്രാമുകള് എന്നിവയ്ക്ക് നേതൃത്വം നല്കുന്ന ഷെയ്ഖ് തഹ്നൂന് ബിന് സായിദ് അല് നഹ്യാന്, പ്രാദേശികമായി മാത്രമല്ല, ആഗോളതലത്തിലും രാജ്യത്തിന്റെ ഭാവി രൂപപ്പെടുന്നതിലും ആഗോള സമ്പദ് വ്യവസ്ഥയുടെ ഭാവി രൂപപ്പെടുന്നതിനും സംഭാവന ചെയ്യുന്നു. മേഖലയിലെ ദേശീയ ടീമിലെ അംഗമായ ഫൈസല് അല് ബന്നായി, ഈ രംഗത്തെ ലോകത്തെ മുന്നിര കമ്പനികളുടെ ഉദ്യോഗസ്ഥരിൽ ഉള്പ്പെടുന്ന. മാത്യരാജ്യത്തിന് നിങ്ങളെ ഓര്ത്ത് അഭിമാനമുണ്ട്', ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

dot image
To advertise here,contact us
dot image