ജിദ്ദ: ഷിരൂരില്‍ മണ്ണിടിയിച്ചിലില്‍ മരിച്ച അര്‍ജുനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഈശ്വർ മാൽപെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും.മാൽപെയെ ആദരിക്കുന്നതോടൊപ്പം അർജുന് വേണ്ടി ലോറി ഉടമ മനാഫ് നടത്തിയ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കും.
ദുരന്ത സമയത്ത് സ്വന്തം പരിമിതികളെ അതിജീവിച്ച് മനുഷ്യ ജീവനുകൾക്ക് കൈത്താങ്ങായും ജീവനറ്റ മൃതശരീരങ്ങൾ കണ്ടത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള രക്ഷാപ്രവർത്തകരെ ആദരിക്കുന്നതിനായുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന പൗരാവലിയുടെ പ്രവർത്തക സമിതി യോഗത്തിലാണെടുത്തത്.
കവളപ്പാറ, ചൂരൽമല പാതാർ, താനൂർ തൂവൽതീരം തുടങ്ങിയ ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക സംഘടനകളെ ആദരിക്കും. കൂടാതെ രക്ഷാപ്രവർത്തങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങി നൽകുകയും ചെയ്യുമെന്ന് പൗരാവലി പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി.
Content Highlights : Ishwar Malpe will be honored by Jeddah Kerala Pauravali