റിയാദ്: ദമാം ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാഹനാപകടത്തിലാണ് ഉത്തർ പ്രദേശ് ഫൈസബാദ് സ്വദേശി മുഹമ്മദ് ഷക് ലാൻ (44) മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ബോണറ്റ് തുറന്ന്പോയത് മൂലം നിയന്ത്രണം വിട്ട് ദമാം ഹൈവേയിൽ ഖുർണാത്തക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു.
സൈറ ഖാത്തൂൻ, സിറാജ് എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. സീത ബാനു. റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദ് നസീം മക്ബറയിൽ സംസ്കരിച്ചു.
Content Highlights: car accident non resident indian dies riyadh