ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് വേൾഡ് മലയാളി ഫെഡറേഷൻ; ക്യാമ്പെയിന് ഈ മാസം തുടക്കം

Anti Drug Battle Campaign' എന്ന ബാനറിൽ മലയാളികളുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലും പ്രത്യേകിച്ച് കേരളത്തിലെ 14 ജില്ലകളിലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡബ്ല്യുഎംഎഫ് അറിയിച്ചു

dot image

കൊച്ചി: ലഹരിക്കെതിരെ ബോധവത്കരണവുമായി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ. യുവാക്കളിൽ നിന്ന് ലഹരി വിരുദ്ധ അംബാസ്സഡർമാരെ കണ്ടെത്തിയും സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ തന്നെ ലഹരിക്കെതിരെയുള്ള പോരാളികളാക്കിയും കേരളത്തിലെ ലഹരിവ്യാപനത്തിനെതിരെ പോരാടാനാണ് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ഒരുങ്ങുന്നത്. ആന്റി ഡ്രഗ് ബാറ്റില്‍ ക്യാമ്പയിൻ ( Anti Drug Battle Campaign) എന്ന ബാനറിൽ മലയാളികളുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലും പ്രത്യേകിച്ച് കേരളത്തിലെ 14 ജില്ലകളിലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖരെ ഈ ക്യാമ്പെയിന്റെ ഭാഗമാക്കും.

ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടന പദ്ധതിയിടുന്നത്. കൊച്ചിയിൽ സംഘടിപ്പിക്കുന്ന ജനകീയ മാരത്തോൺ, ലഹരിക്കെതിരെ സാഹിത്യ-ചിത്രകലാ മത്സരങ്ങൾ, ബോധവൽക്കരണ ഷോർട്ട് ഫിലിമുകൾ, പോസ്റ്ററുകൾ, മനഃശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി കൗൺസിലിംഗ് സേവനങ്ങൾ, ഹെൽപ്‌ലൈൻ/ഡീ അഡിക്ഷൻ സംവിധാനങ്ങൾ, സംഗീത നൃത്ത ആവിഷ്കാരങ്ങൾ തുടങ്ങിയ പരിപാടികൾക്കായി സംഘടന സജ്ജമായി കഴിഞ്ഞു. ക്യാമ്പയിൻറെ ആഗോള ചുമതല ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബുവിനാണ്. ഡബ്ല്യൂഎംഎഫിന്റെ തന്നെ ഗ്ലോബൽ യൂത്ത് ഫോറം, ഗ്ലോബൽ പി ആർ ഫോറം കൈകോർത്ത് പദ്ധതികൾ തയ്യാറാക്കും. വിവിധ കൗൺസിലുകളുടെ നേതൃത്വത്തിൽ 166 രാജ്യങ്ങളിൽ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

Also Read:

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, സ്കൂൾ പിടിഎ, സംസ്ഥാന പൊലീസ്-എക്സൈസ് വിഭാഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരോടൊപ്പം കൈകോർത്തുകൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന് ഈ മാസം തുടക്കമാകും. ഗ്ലോബൽ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്നകുമാർ, ഗ്ലോബൽ പ്രസിഡന്റ്‌ പൗലോസ് തേപ്പാല, ഗ്ലോബൽ കോർഡിനേറ്റർ ഡോ ആനി ലിബു, ഗ്ലോബൽ സെക്രെട്ടറി നൗഷാദ് ആലുവ, ഗ്ലോബൽ ട്രെഷറർ ടോം ജേക്കബ്, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ്, ഗ്ലോബൽ ജോയിന്റ് ട്രഷറര്‍ വി എം സിദ്ദിഖ്, കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ റഫീഖ് മരക്കാർ, ഗ്ലോബൽ പി ആർ ഒ നോവിൻ വാസുദേവ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: World Malayali Federation declares war on drugs

dot image
To advertise here,contact us
dot image