കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിര് അസ്സബാഹിൻ്റെ നിര്യാണത്തെ തുടർന്ന് 40 ദിവസം രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധിയാണ്. ചൊവ്വാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാബിനറ്റ് അഫയേഴ്സ് മന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്.
മറ്റ് ഗൾഫ് രാജ്യങ്ങളിലും അമീറിൻ്റെ വേർപാടിനെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ മൂന്ന് ദിവസമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അസ്സബാഹിൻ്റെ മൃതദേഹം ഖബറടക്കികുവൈത്ത് അമീർ ശൈഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബിർ അസ്സബാഹിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാനിൽ തിങ്കളാഴ്ചവരെ ദുഃഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് അമീർ മരിച്ചത്. മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് രാജ്യം പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ഒമാൻ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജോലികളും നിർത്തിവെക്കും. ഡിസംബർ 19 മുതൽ ജോലി പുനരാരംഭിക്കും.
ഷെയ്ഖ് മെഷാല് അല് അഹമ്മദ് അല് ജാബര് അല് സബാഹ് പുതിയ കുവൈറ്റ് അമീർകുവൈറ്റിലെ 16-ാമത്തെ അമീറാണ് വിടവാങ്ങിയത്. കുവൈറ്റ് രാജ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു ശൈഖ് നവാഫ്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഒരുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. കുവൈറ്റ് പതാകയില് പൊതിഞ്ഞായിരുന്നു മയ്യിത്ത് കൊണ്ടുപോയത്. ഖബറടക്ക ചടങ്ങിൽ അസ്സബാഹ് രാജകുടുംബവും കുവൈറ്റ് ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്. ബിലാൽ ബിൻ റബാഹ് മസ്ജിദില് നടന്ന മയ്യിത്ത് നമസ്കാരത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. പ്രിയപ്പെട്ട അമീറിന് ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം അമീറിന് നൽകിയത്.