ഷെയ്ഖ് മെഷാല് അല് അഹമ്മദ് അല് ജാബര് അല് സബാഹ് പുതിയ കുവൈറ്റ് അമീർ

അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിൻ്റെ മരണത്തെത്തുടർന്ന് 2020 ഒക്ടോബർ മുതൽ ഷെയ്ഖ് മെഷൽ കുവൈറ്റിൻ്റെ കിരീടാവകാശിയാണ്

dot image

കുവൈറ്റ്സിറ്റി: കുവൈറ്റ് പുതിയ അമീറിനെ പ്രഖ്യാപിച്ചു. ഷെയ്ഖ് മെഷാല് അല് അഹമ്മദ് അല് ജാബര് അല് സബാഹ് ആണ് പുതിയ കുവൈറ്റ് അമീർ. ലോകത്തെ ഏറ്റവും പ്രായമുള്ള കിരീടാവകാശി എന്ന നിലയിലാണ് നേരത്തെ മുതല് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇപ്പോള് 83 വയസ്സുകാരനാണ് അഹമ്മദ് അല് ജാബര്. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റ് അമീറിന്റെ പിന്ഗാമിയായി ഷെയ്ഖ് മെഷാല് അല് അഹമ്മദ് അല് ജാബര് അല് സബാഹ് അധികാരമേല്ക്കുമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് പ്രഖ്യാപിച്ചത്. താമസിയാതെ ഷൈയ്ഖ് മെഷാല് അല് അഹമ്മദ് അല് ജാബര് അല് സബാഹ് കുവൈറ്റ് അമീറായി സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് റിപ്പോര്ട്ട്.

അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിൻ്റെ മരണത്തെത്തുടർന്ന് 2020 ഒക്ടോബർ മുതൽ ഷെയ്ഖ് മെഷാൽ കുവൈറ്റിൻ്റെ കിരീടാവകാശിയാണ്. 1940-ൽ ജനിച്ച ഷെയ്ഖ് മെഷാൽ, പരേതനായ ഷെയ്ഖ് നവാഫിൻ്റെ അർദ്ധസഹോദരനും 1921 മുതൽ 1950 വരെ കുവൈത്ത് ഭരിച്ചിരുന്ന, കുവൈറ്റിൻ്റെ പത്താമത്തെ ഭരണാധികാരി പരേതനായ ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ഏഴാമത്തെ മകനുമാണ്.

1960-ൽ യുകെയിലെ ഹെൻഡൻ പൊലീസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഷെയ്ഖ് മെഷാൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്നു. 1967 മുതൽ 1980 വരെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും രാജ്യത്തിൻ്റെ സുരക്ഷാ സേവനത്തിൻ്റെയും തലവനായി സേവനമനുഷ്ഠിച്ചു. 1990ലെ ഇറാഖിൻ്റെ കുവൈറ്റ് അധിനിവേശ സമയത്ത് ഷെയ്ഖ് മെഷാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഇടപെടലുകൾ നടത്തി. 2004-ൽ, മന്ത്രി പദവിയിൽ കുവൈറ്റ് നാഷണൽ ഗാർഡിൻ്റെ (കെഎൻജി) ഡെപ്യൂട്ടി ചീഫായി ഷെയ്ഖ് മെഷൽ നിയമിതനായി. കുവൈറ്റിലെ ഏറ്റവും ശക്തമായ ആഭ്യന്തര പ്രതിരോധ പദവികളിൽ ഒന്നാണ് ഡെപ്യൂട്ടി ചീഫ്. കുവൈറ്റ് നാഷണൽ ഗാർഡിൻ്റെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു ഷെയ്ഖ് മെഷൽ. തൻ്റെ ഭരണകാലത്ത്, ഏജൻസിയുടെ പരിഷ്കരണത്തിനും അഴിമതിക്കെതിരായ നടപടിക്കും ഷെയ്ഖ് മെഷൽ നേതൃത്വം നൽകി.

മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ മർദ്ദനം: വിഐപി സുരക്ഷയുമായി ബന്ധപ്പെട്ട് ബ്ലൂ ബുക്ക് പറയുന്നതെന്ത്

2020ൽ കിരീടാവകാശിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷമാണ് കെഎൻജിയിലെ തൻ്റെ സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ അർദ്ധസഹോദരൻ, പരേതനായ ഷെയ്ഖ് സബാഹ് 2006-ൽ അമീറായതിന് തൊട്ടുപിന്നാലെ, അൽ സബ രാജകുടുംബത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന മൂന്ന് പേരിൽ ഒരാളായി ഷെയ്ഖ് മെഷൽ മാറി. രാഷ്ട്രീയ തർക്കങ്ങൾ ഒഴിവാക്കാനും കുടുംബത്തിലെ തൻ്റെ ബന്ധം നിലനിർത്താനും ഷെയ്ഖ് മെഷാൽ കൂടുതൽ ഉയർന്ന പദവികൾ നിരസിച്ചിരുന്നു. കുവൈറ്റ് അമച്വർ റേഡിയോ സൊസൈറ്റിയുടെ സ്ഥാപകനും ഓണററി പ്രസിഡൻ്റുമാണ്. കുവൈറ്റ് എയർക്രാഫ്റ്റ് എൻജിനീയർ പൈലറ്റ്സ് അസോസിയേഷൻ്റെയും ദിവാൻ ഓഫ് പൊയറ്റ്സിൻ്റെയും ഓണററി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിന് അർഹമായ തുകയാണ് ചോദിക്കുന്നത്; കേന്ദ്രമന്ത്രിയുടെ തറവാട്ടിലെ പണമല്ല: പി എ മുഹമ്മദ് റിയാസ്

അന്തരിച്ച അമീര് ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അല് സബാഹ് 86വയസ്സുകാരനായിരുന്നു. നിലവില് ലോകത്ത് ഏറ്റവും പ്രായമുള്ള 10 ഭരണാധികാരികളുടെ പട്ടികയിലേയ്ക്കാണ് പുതിയ അമീറായി ഷെയ്ഖ് മെഷാല് അല് അഹമ്മദ് അല് ജാബര് അല് സബാഹ് സ്ഥാനമേറ്റെടുക്കുന്നത്. 90കാരനായ കാമറൂണ് പ്രസിഡന്റ് പോള് ബിയയാണ് ലോകത്തെ ഏറ്റവും പ്രായമുള്ള ഭരണാധികാരി. 88 വയസ്സുള്ള പാലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് രണ്ടാമന്. 87 വയസ്സുകാരനായ സൗദി രാജാവ് സല്മാന് ബിന് അബ്ദുള്അസിസ് അല് സൗദാണ് മൂന്നാമന്. 86കാരനായ വത്തിക്കാന് ഭരണാധികാരി പോപ്പ് ഫ്രാന്സിസാണ് തൊട്ട് പിന്നില്. ഏറ്റവും പ്രായം കൂടിയ പത്ത് ഭരണാധികാരികളുടെ പട്ടികയില് ഇല്ലെങ്കിലും അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് 81 വയസ്സുകാരനാണ്.

ഇതിനിടെ അന്തരിച്ച അമീര് ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അല് സബാഹ്യ്ക്ക് ആദരസൂചകമായി കുവൈറ്റില് 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം സര്ക്കാര് അര്ദ്ധസര്ക്കാര് സ്ഥാപനങ്ങള്ക്ക് അവധിയാണ്. കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി യുഎഇ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്ത്യ ഒരു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image