വെടിക്കെട്ടും സൈനിക പരേഡും ഒഴിവാക്കി ദേശീയദിനം ആഘോഷിച്ച് ഖത്തർ

കുവൈറ്റ് അമീര് ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അസ്സബാഹിൻ്റെ വേർപാടിനെ തുടർന്നും ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് വെടിക്കെട്ടും സൈനിക പരേഡും ദേശീയദിനത്തിൽ ഒഴിവാക്കിയത്.

dot image

ദോഹ: വെടിക്കെട്ടും സൈനിക പരേഡും ഒഴിവാക്കി ദേശീയദിനം ആഘോഷിച്ച് ഖത്തർ. കുവൈറ്റ് അമീര് ഷെയ്ഖ് നവാഫ് അഹമ്മദ് അല് ജാബര് അസ്സബാഹിൻ്റെ വേർപാടിനെ തുടർന്നും ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് വെടിക്കെട്ടും സൈനിക പരേഡും ദേശീയദിനത്തിൽ ഒഴിവാക്കിയത്. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ദേശീയദിനാശംസകൾ നേർന്നു.

ഔദ്യോഗിക ആഘോഷങ്ങളില്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് പരിപാടികള് നടക്കുന്നുണ്ട്. ഉംസലാലിലെ ദർബ് അൽസാഇ, കതാറ, കോർണിഷ് തുടങ്ങിയ കേന്ദ്രങ്ങളിൽ സാംസ്കാരിക പരിപാടികൾ നടക്കുന്നുണ്ട്. ദർബ് അൽസാഇയാണ് ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദി. ഇവിടുത്തെ ആഘോഷങ്ങൾ ഈ മാസം 23 വരെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ദേശീയദിനത്തോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാനും തീരുമാനമുണ്ട്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് പൊതു മേഖലാ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഞായറാഴ്ചയും അവധിയായിരുന്നു. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കും.

400 മീറ്റര് നീളം, വീതി; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം സൗദിയിൽ വരുന്നു

ഖത്തറിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ഗൂഗിൾ ഹോംപേജ് പ്രത്യേക ഡൂഡിൽ കൊണ്ട് അലങ്കരിച്ചിരുന്നു. ഖത്തറിന്റെ ദേശീയ പതാകയിലെ വെള്ളയും മെറൂണും നിറങ്ങള് കൊണ്ടാണ് ഡൂഡിൽ ഒരുക്കിയത്. അഭിമാനം, ഐക്യദാര്ഢ്യം, വിശ്വസ്തത എന്നീ അടിസ്ഥാന മൂല്യങ്ങളെ പ്രതീകപ്പെടുത്തുന്നതാണ് ഈ നിറങ്ങള്. ആധുനിക ഖത്തറിന്റെ സ്ഥാപക പിതാവായി 1878 ഡിസംബര് 18ന് ഷെയ്ഖ് ജാസിം ബിന് മുഹമ്മദ് അല് താനി ഖത്തറിന്റെ നേതൃത്വമേറ്റെടുത്ത ദിനമാണ് ഖത്തര് ദേശീയ ദിനമായി ആഘോഷിക്കുന്നത്.

dot image
To advertise here,contact us
dot image