കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ച മലയാളികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഫിലിപിനോ രണ്ട് പേർ, പാകിസ്താൻ ഒരാൾ, ഈജിപ്ഷ്യൻ ഒരാൾ എന്നിങ്ങനെയാണ് വിവരങ്ങൾ. 16 പേരെ തിരിച്ചറിയാനുണ്ട്.

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ കൂടുതൽ പേരുടെ വിവരങ്ങൾ പുറത്ത്. പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി, കൊല്ലം സ്വദേശി ഷെമീർ എന്നിവരാണ് മരിച്ച മലയാളികളിൽ ചിലർ. ഇന്ന് പുലർച്ചെ നാല് മണിയോടെ കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര് താമസിക്കുന്ന ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരിൽ 21 പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം. ഇവരിൽ 11 പേർ മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ,കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു,അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ദ്വാരികേഷ് പട്നായിക്, മുരളീധരൻ പി വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്,രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചവരിൽ 21 പേർ. കൂടാതെ ഫിലിപിനോ രണ്ട് പേർ, പാകിസ്താൻ ഒരാൾ, ഈജിപ്ഷ്യൻ ഒരാൾ എന്നിങ്ങനെയാണ് വിവരങ്ങൾ. 16 പേരെ തിരിച്ചറിയാനുണ്ട്.

തീപിടിത്ത വിവരം അറിഞ്ഞ ഉടനെ നിരവധി പേർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വളരെ ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നതെന്നെന്ന് സംഭവ സ്ഥലത്ത് എത്തിയ പ്രവാസി മലയാളികൾ പറഞ്ഞു. സംഭവത്തെ കുറിച്ച് റിപ്പോർട്ടറിനോട് വിശദീകരിച്ചു.

'വളരെ ദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്. 30 വർഷത്തെ കുവൈറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം വലിയ ദുരന്തം നേരിട്ട് കാണുന്നത്. ഇവിടെ എത്തിയത് മുതൽ റെസ്ക്യൂ സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. 196 പേരുള്ളതിൽ 57 പേരിൽ അധികം പേരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മരിച്ചവർ ആരൊക്കെ എന്നതിനെ കുറിച്ചും വിവരങ്ങൾ കൃത്യമായി പറയാൻ കഴിയാത്ത രീതിയിലാണ്. സുഹൃത്ത് സഹോദരനെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്. രാവിലെ വിളിക്കുമ്പോഴുംകൾ കിട്ടുന്നില്ല. ആളെ കണക്റ്റ് ചെയ്യാൻ പറ്റാതെ കുടുങ്ങിയിരിക്കുകയാണ്. ആശുപത്രിയിലാണോ എവിടെയാണെന്നതിനെ കുറിച്ച് വിവരം ലഭിക്കാതെ അന്വേഷിക്കുന്നത്.

നാലോ മൂന്നോ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അവിടെ പോയാലും തിരിച്ചറിയാൻ സാധിക്കില്ല. പഞ്ചാബികൾ,നേപ്പാളികൾ,ബംഗ്ലാദേശികൾ എന്നിവരും ഇക്കൂട്ടത്തിൽ ഉണ്ട്. ആശുപത്രിയിൽ ഉള്ളവരിൽ രണ്ട്പേർ ഒഴിച്ച് 11 പേരാണ് മരിച്ചത്. ക്യാമ്പിൽ പടർന്ന തീ 100 ശതമാനവും അണച്ചിട്ടുണ്ട്. താഴെ നില പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് തീ മുകളിലേക്ക് പടർന്നത്. ജോലി കഴിഞ്ഞ് വന്ന് കിടന്നുറങ്ങുന്ന സമയമായിരുന്നു. ഇവർക്കാണ് ദാരുണമായ സംഭവം ഉണ്ടായത്', കുവൈറ്റിൽ നിന്നും ഷറഫ് കണ്ണേത്ത് പ്രതികരിച്ചു.

ഷോർട്ട് സർക്യൂട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടർന്ന സാഹചര്യത്തിൽ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവർക്കി ചികിത്സയിലാണ് ഇവരിൽ ചിലർ മരിച്ചതായാണ് വിവരം. തീപടർന്നപ്പോഴുണ്ടായ വിഷ പുകത ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. തൊഴിലാളികൾ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.

പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. അപകടം നടന്ന പ്രദേശത്തിന് അടുത്തുള്ള നാല് ആശുപത്രികളായ അദാന്, ജവാന് ,ജാബിര് എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.

45 പേരുടെ മൃതദേഹം കണ്ടെത്തിയത് കെട്ടിടത്തിനുള്ളിൽ നിന്നാണ്. നാല് പേർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ച കൊണ്ട് 196 പേരെയാണ് കെട്ടിടത്തില് താമസിപ്പിച്ചിരുന്നത്. സംഭവസ്ഥലം ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ അസ്സബാഹ് സന്ദർശിച്ചു. സംഭവത്തിൽ കർശന നടപടിയ്ക്ക് നിർദേശം നൽകി. കേസ് വിശദമായി അന്വേഷിക്കും. കെട്ടിട ഉടമയേയും സെക്യൂരിറ്റിയേയും കമ്പനി ഉടമയേയും വീട്ടുതടങ്കലിൽ വെക്കുന്നതിന് നിർേദശിക്കുകയും അദ്ദേഹം ചെയ്തു.

മംഗഫിൽ ഇന്ന് പുലർച്ചെ നടന്ന സംഭവങ്ങളെ യഥാർത്ഥ ദുരന്തമെന്ന് ഷെയ്ഖ് ഫഹദ് വിശേഷിപ്പിച്ചത്. കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹവും അതിമോഹവുമാണ് സംഭവത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അപകടങ്ങൾ തടയുന്നതിന് റെസിഡൻഷ്യൽ കെട്ടിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും കൈയേറ്റങ്ങൾ ഉടൻ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിയമ ലംഘനങ്ങൾ പരിഹരിക്കാൻ നാളെ രാവിലെ വരെ അദ്ദേഹം വസ്തുവകകളുടെ ഉടമകൾക്ക് സമയം നൽകി. അല്ലാത്തപക്ഷം മുൻകൂർ അറിയിപ്പ് കൂടാതെ മുനിസിപ്പാലിറ്റിയും നീക്കംചെയ്യൽ സംഘങ്ങളും അടിയന്തര നടപടി സ്വീകരിക്കും. പ്രോപ്പർട്ടി ഉടമകളുടെ അശ്രദ്ധ മൂലമുള്ള ഏതെങ്കിലും ലംഘനങ്ങൾ നാളെ രാവിലെ മുതൽ വേഗത്തിൽ പരിഹരിക്കുമെന്നും നിയമലംഘകരെ പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ബഹ്റൈനില് മനാമ സൂഖിൽ തീപിടിത്തം; നിരവധി കടകൾ കത്തിനശിച്ചു

തൊഴിൽ ശേഖരണം സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തമുണ്ടായതിൽ എന്തെങ്കിലും അശ്രദ്ധകുറവ് മൂലമാണോ എന്ന് കണ്ടെത്താൻ വസ്തു ഉടമയെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിലെത്തി മന്ത്രി സന്ദർശിച്ചു. ഇന്ത്യൻ അംബാസിഡർ ആദർശ് സ്വൈക സംഭവസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

'ഷോർട്ട്സർക്യൂട്ടിൽ നിന്ന് തീ, സിലിണ്ടർ പൊട്ടിത്തെറിച്ചു'; അപകടം മലയാളിയുടെ ഉടമസ്ഥതയിലുള്ള ക്യാമ്പിൽ

കുവൈറ്റിലെ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പിണറായി വിജയൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നും പൂർണ്ണ സഹായവും ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image