കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് നോർക്ക

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി ഹെൽപ്പ് ഡസ്ക്ക് തുടങ്ങി നോർക്ക. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയത്.

പ്രവാസികേരളീയര്ക്ക് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില് നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സര്വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോര്ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശ്ശേരി അറിയിച്ചു.

അപകടത്തിൽ മലയാളികള് ഉള്പ്പെടെ നിരവധിപേര്ക്ക് ജീവന്നഷ്ടമായതില് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. അപകടത്തില്പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. പരിക്കേറ്റവരുടെ തുടര്ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്ക്കത്തിലാണെന്ന് നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. എത്രമലയാളികള്ക്കാണ് ജീവന് നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗികവിവരങ്ങള്ക്കായി ശ്രകമിച്ചുവരികയാണെന്നും അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി.

അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പരുകൾ:

അനുപ് മങ്ങാട്ട് - +965 90039594

ബിജോയ് - +965 66893942

റിച്ചി കെ ജോർജ്- +965 60615153

അനിൽ കുമാർ- +965 66015200

തോമസ് ശെൽവൻ- +965 51714124

രഞ്ജിത്ത് -+965 55575492

നവീൻ- +965 99861103

അൻസാരി -+965 60311882

ജിൻസ് തോമസ്- +965 65589453

സുഗതൻ - +96 555464554

ജെ സജീവ് - + 96599122984

dot image
To advertise here,contact us
dot image