കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ഉടൻ പുറപ്പെടും

മൃതദേഹങ്ങൾ വ്യോമസേനയുടെ സി 130 ജെ വിമാനത്തിൽ നാട്ടിലെത്തിക്കും.

dot image

ന്യൂഡൽഹി: കുവൈറ്റിലെ മംഗഫിൽ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനയും.
ഡൽഹി എയർ ബേസിൽ വ്യോമസേനയുടെ വിമാനങ്ങൾ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ഉടൻ തന്നെ പുറപ്പെടും. മൃതദേഹങ്ങൾ വ്യോമസേനയുടെ സി 130 ജെ വിമാനത്തിൽ നാട്ടിലെത്തിക്കും.

സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ ഇടപടെലുകളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരികൊണ്ടിരിക്കുന്നത്. അപകടമുണ്ടായ വിവരം ലഭിച്ച ഉടനെ ഇന്ത്യൻ അംബാസിഡർ ആദർശ് സൈക്വ അപകട സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കാണുകയും സഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിലെത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us