നാട്ടിൽ നിന്ന് വന്നതിന് പിന്നാലെ ഫ്ലാറ്റിൽ തീപിടിത്തം;കുവൈറ്റിൽ മലയാളി കുടുംബം ശ്വാസം മുട്ടിമരിച്ചു

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ തിരിച്ചെത്തുന്നത്.

dot image

കുവൈത്ത്: ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക് പോയ ഇവർ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്.

എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണോ സംഭവത്തിന് ഇടയാക്കിയത് എന്ന് സംശയമുണ്ട്. കുവൈത്തിൽ ഒരുപാട് മലയാളികൾ താമസിക്കുന്ന മേഖലയാണിത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us