'ആകർഷകമായ ഓഫറുകളി'ൽ വീഴരുത്; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ്

രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും മന്ത്രാലയം താമസക്കാരെ ഓർമ്മിപ്പിച്ചു

dot image

കുവൈറ്റ് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. സംശയാസ്പദമായ ഇ-മെയിലുകൾ, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകൾ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങൾ എന്നിവയെക്കുറിച്ച് വാണിജ്യ മന്ത്രാലയമാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും മന്ത്രാലയം താമസക്കാരെ ഓർമ്മിപ്പിച്ചു.

സമീപ കാലത്തായി ഇത്തരത്തിലുള്ള വഞ്ചനകളുടെ എണ്ണം കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. പൗരന്മാരോടും താമസക്കാരോടും ജാ​ഗ്രത പാലിക്കണമെന്നും അജ്ഞാത വ്യക്തികളുമായി വാചക സന്ദേശങ്ങളിലൂടെയോ വാട്ട്സ്ആപ്പ് വഴിയോ ബാങ്ക് വിവരങ്ങളും വ്യക്തി​ഗത വിവരങ്ങളും പങ്കിടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. അജ്ഞാത നമ്പറുകളിൽ നിന്നോ അപരിചിതമായ ഉറവിടങ്ങളിൽ നിന്നോ ലിങ്കുകളി‍ൽ ക്ലിക്ക് ചെയ്യരുത്. കമ്പനികളുമായി ഇടപഴകുന്നതിന് മുൻപ് നിയമസാധുത പരിശോധിക്കണം. ഇടപാടുകൾ‍ നടത്തുന്നതിന് മുൻപായി ബിസിനസുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം രജിസ്ട്രേഷനും അം​ഗീകാരവുമുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്താക്കളെ ഓർമ്മിപ്പിച്ചു.

ആളുകളെ ആകർഷിപ്പിക്കാൻ തട്ടിപ്പുകാർ പലപ്പോഴും വലിയ ഓഫറുകളും ഡീലുകളും പ്രഖ്യാപിക്കും. അത്തരത്തിൽ ഓഫറുകൾ കണ്ട് തട്ടിപ്പിന് ഇരയാകരുതെന്ന് മന്ത്രലായം മുന്നറിയിപ്പ് നൽകി. തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻ കരുതൽ നടപടികൾ സ്വീകരിക്കാനും മന്ത്രാലം അഭ്യർത്ഥിച്ചു.

dot image
To advertise here,contact us
dot image