കുവൈറ്റിൽ തൊഴിൽ വിപണി സജീവമാകും; താത്കാലിക വർക്ക് എൻട്രി വിസകൾ പുനരാരംഭിച്ചു, ഇന്ന് മുതൽ പ്രാബല്യത്തിൽ

ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്യൂസുഫ് സൗദ് അൽ സബാഹിന്റെ നിർദേശത്തിനെ തുടർന്നാണ് നടപടി.

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു വർഷ കാലാവധിയുള്ള താത്കാലിക സർക്കാർ കരാർ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു. തിങ്കളാഴ്ച മുതൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അപേക്ഷകൾ സ്വീകരിക്കും. തൊഴിലാളി ക്ഷാമം മൂലം രാജ്യത്തെ ചെറിയ പദ്ധതികൾക്ക് തടസ്സം നേരിടാതിരിക്കാനാണ് വിസകൾ പുനരാരംഭിക്കുന്നത്. ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്യൂസുഫ് സൗദ് അൽ സബാഹിന്റെ നിർദേശത്തിനെ തുടർന്നാണ് നടപടി.

തൊഴിൽ വിപണിയുടെ സജീവത വർധിപ്പിക്കുക, ഹ്രസ്വകാല തൊഴിൽ അസൈൻമെന്റുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ തീരുമാനം. തൊഴിൽ വിപണിയുടെ ആവശ്യകത പരിഹരിക്കൽ, താത്ക്കാലിക തൊഴിലുകളിൽ കാര്യക്ഷമമായ നിർവ്വഹണ ഉറപ്പാക്കൽ എന്നിവയും ഈ നടപടിയുടെ ഭാ​ഗമാണ്.

ഈ തീരുമാനം താത്കാലിക കരാറുകൾ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും ഉപകരാം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽ വിപണി പരിപോഷിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള വിപണിയിലാണ് ഉണർവുണ്ടാവുക.

Content Highlights: Kuwait Reopens work visas for gov't contracts under one year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us