പ്രവാസികൾ ഔദ്യോ​ഗിക രേഖകൾ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈറ്റ്

കുവൈറ്റിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം പിടിയിലാകാനുള്ള ഒമ്പത് പേരെ പൊലീസ് പിടികൂടി. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച എട്ടുപേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടുകെട്ടാനുള്ള 11 വാഹനങ്ങളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

കൃത്യമായ രേഖകളില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഓടിച്ച ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റസിഡന്‍സി, കാലാവധി കഴിഞ്ഞവരും ജോലി മാറിയവരുമടക്കം ഏഴുപേരെയാണ് പിടികൂടാനായത്. മേജര്‍ ജനറല്‍ അബ്ദുള്ള സാഫാ അല്‍ മുള്ള, അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ സ്‌പെഷ്യല്‍ സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ഹമദ് അഹമ്മദ് അല്‍ മുനിഫി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ പബ്ലിക് സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ജമാല്‍ അല്‍ ഫൗദരി എന്നിവരുട മേല്‍നോട്ടത്തിലായിരുന്നു മംഗഫില്‍ പരിശോധന നടന്നത്. ഗതാഗത മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇതില്‍ ഉണ്ടായിരുന്നു. അതേസമയം അനാവശ്യമായ ചോദ്യം ചെയ്യല്‍ തടയുന്നതിന് സ്വദേശികളും വിദേശികളും തിരിച്ചറിയല്‍ രേഖകല്‍ കൈവശം വെക്കണമെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഒരുമാസത്തിലേറെയായി അധികൃതര്‍ നടത്തിവരുന്ന പരിശോധനയില്‍ ആയിരക്കണക്കിന് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പ്രധാന മേഖലകളിലെ പ്രവേശന കവാടങ്ങള്‍ അടച്ചാണ് പരിശോധനകള്‍ നടത്തുന്നത്.

Content Highlights: 2500 traffic violations and multiple arrests in Kuwait

dot image
To advertise here,contact us
dot image