വിദേശ തൊഴിലാളികളുടെ വിസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാന്‍ കുവൈറ്റ്

മൂന്ന് വർഷം മുൻപ് നടപ്പാക്കിയ തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

dot image

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വിസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ വിഷയത്തിൽ പുനഃപരിശോധന നടത്തിയേക്കും. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

60 വയസ്സ് കഴിഞ്ഞ, ബിരുദമില്ലാത്ത വിദേശിക്ക് വിസ പുതുക്കാൻ പ്രതിവർഷം 1000 ദിനാറാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇതുകൊണ്ട് നിരവധി പരിചയസമ്പന്നരായ തൊഴിലാളികളാണ് രാജ്യം വിടാൻ പ്രേരിതായത്. ഇത് രാജ്യത്ത് പ്രഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി.

തൊഴിൽ വിപണിയുടെ ഉന്നമനത്തിനായി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ - ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എന്നിവർ ചേർന്ന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് 60 വയസ്സ് കഴിഞ്ഞ സർക്കാർ വിദേശ ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാനുള്ള അനുവാദവും നൽകിയിരുന്നു.

Content Highlights: Authority for manpower to review regulation on visa renewal of foreign workers kuwait

dot image
To advertise here,contact us
dot image