കുവൈറ്റില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി അന്തരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

dot image

കുവൈറ്റ് സിറ്റി: ചികിത്സയില്‍ കഴിയുകയായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂര്‍ മുട്ടം സ്വദേശി കെ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. രണ്ട് മാസമായി രോഗബാധിതനായതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുവൈറ്റിലെ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു മുഹമ്മദ് ഹാരിസ്. ഭാര്യ: ജാസ്മിന, മക്കള്‍: ഹന്നത്ത് , സന, സഫ, മരുമക്കള്‍: തന്‍സല്‍, സജ്ജാദ്.

Content Highlights: Expatriate Malayali who was undergoing treatment in Kuwait passed away

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us