ലെബനന് കുവൈറ്റിന്റെ സഹായം; രണ്ടാമത്തെ വിമാനവും എത്തി

കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സംഘടിപ്പിച്ച 40 ടണ്‍ വസ്തുക്കളാണ് വിമാനത്തിലുണ്ടായിരുന്നത്

dot image

കുവൈറ്റ് സിറ്റി: ഇസ്രയേല്‍ ആക്രമണം നേരിടുന്ന ലെബനന് വീണ്ടും സഹായം എത്തിച്ച് കുവൈറ്റ്. കുവൈറ്റിന്റെ രണ്ടാമത്തെ വിമാനമാണ് ബൈറൂത്തിലെത്തിയത്. കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സംഘടിപ്പിച്ച 40 ടണ്‍ വസ്തുക്കളാണ് വിമാനത്തിലുണ്ടായിരുന്നത്. ഭക്ഷണം, മെഡിക്കല്‍ സപ്ലൈസ്, ബ്ലാങ്കറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കുവൈറ്റില്‍ നിന്ന് എത്തിച്ച സാധനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായി കുവൈറ്റ് സ്‌റ്റേറ്റ് ചാര്‍ജും മന്ത്രിയുമായ അബ്ദുല്ല അല്‍ ശഹീന്‍ പറഞ്ഞു. കുവൈറ്റ് പരമോന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി മാനുഷിക എയര്‍ ബ്രിഡ്ജിന്റെ ഭാഗമാണ് സ്‌പ്ലൈസ് ലോഡെന്ന് അബ്ദുല്ല അല്‍ ശഹീന്‍ പറഞ്ഞു. അതേസമയം രാജ്യത്തെ പിന്തുണക്കുന്നതില്‍ ലെബനീസ് അതോറിറ്റി പ്രതിനിധി അഹ്‌മദ് ഇബ്രാഹിം കുവൈറ്റിന് നന്ദി അറിയിച്ചു.

Content Highlights: Kuwait Second relif plane landed at beirut's rafic hariri airport

dot image
To advertise here,contact us
dot image