റോഡിലൂടെ പോകുമ്പോ സൂക്ഷിച്ചോളൂ...; കുവൈറ്റിലെ റോഡുകൾ ഇനി എഐ ക്യാമറകൾ ഭരിക്കും

വാഹനത്തിലുള്ളവരുടെ വിവിധ നിയമലംഘനങ്ങൾ പിടികൂടാനാകുമെന്ന് അധികൃതർ അറിയിച്ചു

dot image

കുവൈറ്റ് സിറ്റി: കുവൈറ്റ് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുമായി വിപുലമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ വിന്യസിക്കുന്നതായി ആഭ്യന്തര മന്ത്രാലയം. പൊതു റോഡുകളിൽ ഏകദേശം 252 എഐ ക്യാമറകൾ സ്ഥാപിക്കുന്നതായി ട്രാഫിക് ബോധവത്കരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ അബ്ദുല്ല ഹസ്സൻ പറഞ്ഞു. വാഹനത്തിലുള്ളവരുടെ വിവിധ നിയമലംഘനങ്ങൾ പിടികൂടാനാകുമെന്ന് അധികൃതർ അറിയിച്ചു.

വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്ന കുട്ടിക്കുള്ള പിഴ അഞ്ച് ദിനാറിൽനിന്ന് 50 ദിനാറായി ഉയർത്തുമെന്ന് കേണൽ അബ്ദുല്ല ഹസ്സൻ അറിയിച്ചു. കുവൈറ്റില്‍ പോയിന്റ് ടു പോയിന്റ് ക്യാമറകൾ ഉപയോഗിക്കുന്നതായും അബ്ദുള്ള ഹസ്സൻ പറഞ്ഞു. രണ്ട് നിശ്ചിത പോയിന്റുകൾക്കിടയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ശരാശരി വേഗത കണക്കാക്കുന്നതാണ് പോയിന്റ് ടു പോയിന്റ് ക്യാമറകൾ.

ക്യാമറാ ലൊക്കേഷനുകൾക്ക് സമീപം വേഗത കുറച്ചാലും വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും പിഴ ചുമത്താനും ക്യാമറകൾ അധികൃതരെ സഹായിക്കും. അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കുന്നതിനും കുവൈറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിലും റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിപുല സംരംഭത്തിന്റെ ഭാഗമാണ് പുതിയ ക്യാമറാ സംവിധാനങ്ങൾ.

Contnet Highlights:

Ministry of Interior is deploying AI cameras on roads in Kuwait
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us