പ്രവാസിയുടെ കാർ പട്രോളിംഗ് വാ​ഹനത്തിലിടിച്ചു; രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ദാരുണാന്ത്യം

ഫഹാഹീൽ എക്‌സ്പ്രസ്‌വേയിൽ സൽവ പ്രദേശത്തെ ഒരു പാലത്തിൽ കുടുങ്ങിക്കിടന്ന വാഹനം നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്

dot image

കുവൈറ്റ് സിറ്റി: പ്രവാസിയുടെ കാർ പൊലീസ് വാഹനത്തിലിടിച്ച് രണ്ട് ഉദ്യോ​ഗസ്ഥർക്ക് ദാരുണാന്ത്യം. ബദർ ഫാലാഹ് അൽ ആസ്മി, തലാൽ ഹുസൈൻ അൽ ദോസരി എന്നിവരാണ് മരിച്ചത്. സൽവ പ്രദേശത്തിനടുത്തുള്ള ഒരു പാലത്തിൽ കുടുങ്ങിക്കിടന്ന വാഹനം മാറ്റാൻ ഉടമയെ സഹായിക്കുന്നതിനിടെ അമിതവേ​ഗതയിലെത്തിയ പ്രവാസിയുടെ കാർ ഇടിച്ചായിരുന്നു അപകടമുണ്ടായത്.

സംഭവത്തിൽ കാർ ഡ്രൈവറായ പ്രവാസിയെ പൊലീസ് പിടികൂടി. അപകടമുണ്ടായ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്.സംഭവം നടന്ന ഉടനെ നിർത്താതെ പോയ വാഹനം മിനിറ്റുകൾക്കകമാണ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് വാഹനം തിരിച്ചറിഞ്ഞത്. പ്രവാസി ഓടിച്ച കാർ അമിത വേ​ഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പ്രതി മയക്കുമരുന്ന് പദാർത്ഥം ഉപയോ​ഗിച്ചിരുന്നത് കാരണം സ്വബോധം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

ജോലി ചെയ്യുന്നതിനിടയിൽ അപകടത്തിൽപ്പെട്ട് രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ആഭ്യന്തര മന്ത്രാലയം ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ദാരുണമായ വിയോഗത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Content Highlights: Two police officers died as expat's car hit police patrol while on duty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us