കുവൈറ്റ് സിറ്റി: ഇന്ത്യൻ ഇതിഹാസ കൃതികളായ രാമായണവും മഹാഭാരതവും അറബിയിൽ പ്രസിദ്ധീകരിച്ച കുവൈറ്റ് പൗരന്മാരായ അബ്ദുല്ലത്തീഫ് അൽനെസെഫും അബ്ദുല്ല ബാരണും രാജ്യത്ത് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇരുവരേയും മോദി അഭിനന്ദിച്ചു. രണ്ട് പുസ്തകങ്ങളിലും അദ്ദേഹം കയ്യൊപ്പ് നൽകുകയും ചെയ്തു.
രാമയണത്തിന്റേയും മഹാഭാരതത്തിൻ്റേയും പ്രസാധകനാണ് അബ്ദുല്ലത്തീഫ് അൽനെസെഫ്. രണ്ട് ഗ്രന്ഥങ്ങളും അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത് അബ്ദുല്ല ബാരണുമാണ്. നരേന്ദ്രമോദിയെ കാണാൻ സാധിച്ചതിലുള്ള സന്തോഷം ഇരുവരും പങ്കുവെച്ചു.
വളരെ സന്തോഷവാനാണെന്നും ഇത് തനിക്ക് ലഭിച്ച ഒരു വലിയ ബഹുമതിയാണെന്നും പുസ്തക പ്രസാധകൻ അബ്ദുല്ലത്തീഫ് അൽനെസെഫ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഈ പുസ്തകങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് പുസ്തകങ്ങളിലും അദ്ദേഹം കയ്യൊപ്പ് ചാർത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാമായണത്തിന്റെയും മഹാഭാരതത്തിന്റേയും അറബി പരിഭാഷകൾ കണ്ടതിൽ സന്തോഷമെന്ന് നരേന്ദ്രമോദി എക്സിൽ കുറിച്ചു. പുസ്തകങ്ങൾ വിവർത്തനം ചെയ്തതിനും പ്രസിദ്ധീകരിക്കുന്നതിനും ശ്രമിച്ച ഇരുവരേയും മോദി അഭിനന്ദിച്ചു.
Happy to see Arabic translations of the Ramayan and Mahabharat. I compliment Abdullah Al-Baroun and Abdul Lateef Al-Nesef for their efforts in translating and publishing it. Their initiative highlights the popularity of Indian culture globally. pic.twitter.com/3tlxauYUK5
— Narendra Modi (@narendramodi) December 21, 2024
അതേസമയം കുവൈറ്റിലെത്തിയ മോദി 101 കാരനായ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥൻ മംഗൾ സെയ്ൻ ഹന്ദയെ സന്ദർശിച്ചു. വെല്ല്യച്ചനെ കാണണമെന്ന് പേരക്കുട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അഭ്യർത്ഥിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം നടത്തിയത്.
43 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാന മന്ത്രി കുവൈറ്റിൽ എത്തിയത്. ശനിയാഴ്ചയാണ് നരേന്ദ്ര മോദി കുവൈറ്റിലെത്തിയത്. കുവൈറ്റ് അമീർ ഷെയ്ഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദി കുവൈറ്റിലെത്തിയത്.
Content Highlights: PM Narendra modi met abdullah al baroun and abdul lateef al nesef during kuwait visit