കുവൈറ്റിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി നാളെ അവസാനിക്കും

ഡിസംബർ 31ന് മുമ്പായി എല്ലാ പ്രവാസികളും ബയോമെട്രിക് പൂർത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

dot image

കു​വൈ​റ്റ് സി​റ്റി: കുവൈറ്റിലെ പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. നടപടികൾ പൂർത്തീകരിക്കാനുള്ള സമയപരിധി നീട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 31ന് മുമ്പായി എല്ലാ പ്രവാസികളും ബയോമെട്രിക് പൂർത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴി‍ഞ്ഞ് ബയോമെട്രിക് ചെയ്യാത്തവരുടെ സർക്കാർ -ബാങ്ക് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബയോമെട്രിക് പൂർത്തിയാക്കാനായി മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ‌ എന്നിവയിൽ അപ്പോയ്മെന്റ് ബുക്ക് ചെയ്യണം. ശേഷമാണ് ബയോമെട്രിക് നടപടികൾക്ക് അതത് സെൻ്ററുകളിൽ എത്തേണ്ടത്. ഏകദേശം 250,000 പ്രവാസികൾ, 90,000 ബിദൂനികൾ,16000 പൗരന്മാർ എന്നിവർ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിൻ്റെ ഔദ്യോ​ഗിക സ്ഥിതിവിവര കണക്കുകളിൽ പറയുന്നത്.

ഞായറാഴ്ച വരെയായി ഡിപ്പാർട്ട്മെന്റ് 9,60,000 പൗരന്മാരുടെ വിരലടയാളം പ്രോസസ്സ് ചെയ്തതായും 16,000 പേർ വിരലടയാളം നൽകാനുണ്ടെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ അവൈഹാൻ കണക്ക് പുറത്തുവിട്ടതായി അൽറായി റിപ്പോർട്ട് ചെയ്തു.

Content Highlights: kuwait Biotmetric expatriate deadline ends tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us