കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നലെ മുതൽ ആരംഭിച്ച മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖാരാവി അറിയിച്ചു. കുവൈത്തിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യയുണ്ട്. കടലില്‍ തിരമാലകള്‍ ആറ് അടിയിലേറെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലര്‍ത്തണം. രാജ്യത്ത് ദിവസങ്ങളായി കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ താപനിലയിൽ വരും ദിവസങ്ങളിലും കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
content highlight- Rain will continue in Kuwait, Ministry of Interior issued alert