കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോയാല്‍ പണികിട്ടും; 6 മാസം വരെ തടവ്, ട്രാഫിക് നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ്

ഏപ്രില്‍ 22 മുതലാണ് കുവൈറ്റില്‍ പുതുക്കിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍ വരുന്നത്

dot image

കുവൈറ്റ് സിറ്റി: രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈറ്റ്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി ഡ്രൈവര്‍ പുറത്തുപോയാല്‍ ഗുരുതര ട്രാഫിക് നിയമലംഘനമായിട്ടാണ് കണക്കാക്കുക. ഏപ്രില്‍ 22 മുതലാണ് കുവൈറ്റില്‍ പുതുക്കിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍ വരുന്നത്.

പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി ഡ്രൈവര്‍ പുറത്തുപോയാല്‍ ഗുരുതര ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് യൂണിഫൈഡ് ഗള്‍ഫ് ട്രാഫിക് വീക്ക് 2025 കമ്മിറ്റിയുടെ തലവന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സുബ്ഹാന്‍ അറിയിച്ചു. വാഹനത്തില്‍ കുട്ടിയെ തനിച്ചാക്കി പോയ ശേഷം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഡ്രൈവര്‍ ഉത്തരവാദിയായിരിക്കും.

10 വയസിന് താഴെയുള്ള കുട്ടികളെ പിന്‍ സീറ്റില്‍ ഇരുത്തണമെന്നും ശരിയായ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ചാല്‍ ആറ് മാസം വരെ തടവോ 500 ദിനാര്‍ പിഴയോ  രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം.

Content Highlights: KD 500 Fine jail for leaving kids in cars

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us