റമദാനിൽ സർക്കാർ ഏജൻസികളിൽ ജോലി സമയത്തിൽ ക്രമീകരണവുമായി കുവൈത്ത്

രാവിലെയും വൈകുന്നേരവുമായി ഷിഫ്റ്റുകൾക്ക് നാലര മണിക്കൂർ വീതമുള്ള ഒരു ഫ്ലെക്സിബിൾ പ്രവർത്തന സംവിധാനം വിവരിക്കുന്ന സർക്കുലറാണ് പുറത്തിറക്കിയിരിക്കുന്നത്

dot image

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ‌സർക്കാർ സ്ഥാപനങ്ങളിലെ സമയക്രമത്തിൽ പുനക്രമീകരണവുമായി കുവൈത്ത്. സിവിൽ സർവീസ് കമ്മീഷൻ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമായി ഷിഫ്റ്റുകൾക്ക് നാലര മണിക്കൂർ വീതമുള്ള ഒരു ഫ്ലെക്സിബിൾ പ്രവർത്തന സംവിധാനം വിവരിക്കുന്ന സർക്കുലറാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ സർക്കാർ ഏജൻസികൾ പുതുക്കിയ സമയക്രമം കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

റമദാൻ മാസത്തിൽ രാവിലെ 8.30 മുതൽ 10.30 വരെയുള്ള സമയത്തായിരിക്കും ജോലി ആരംഭിക്കുക,. ജോലിയുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി കൃത്യമായ ആരംഭ, അവസാന സമയങ്ങൾ നിർണ്ണയിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരമുണ്ട്. സർക്കാർ ഏജൻസികൾ വിരലടയാള ഹാജർ സംവിധാനം ഉപയോ​ഗിക്കുന്നത് തുടരണം. വൈകുന്നേരത്തെ ഔദ്യോഗിക ജോലി സമയം സംബന്ധിച്ച 2024 ലെ സിവിൽ സർവീസ് ബ്യൂറോ സർക്കുലർ നമ്പർ (12) അനുസരിച്ച് ഔദ്യോഗിക ജോലി സമയം നാലര മണിക്കൂർ നേരത്തേക്കായിരിക്കും. റമദാൻ മാസത്തിൽ ജോലി സമയം ആരംഭിക്കുന്നത് വൈകുന്നേരം ആറ് മണി മുതൽ ആറ് നാല്പത്തിയഞ്ചിനും ഇടയിലായിരിക്കും.

Content Highlight: Kuwait to rescheduled timings of govt agencies in the month of Ramadan

dot image
To advertise here,contact us
dot image