കുവൈറ്റ് ദേശീയ ദിനം; ആഘോങ്ങൾക്ക് വാട്ടർ ബലൂണുകളും വാട്ടർ ​ഗണ്ണുകളും ഉപയോ​ഗിക്കുന്നതിന് നിരോധനം

ഫെബ്രുവരി 25നാണ് കുവൈറ്റിൽ ദേശീയ ദിനം ആഘോഷിക്കുന്നത്

dot image

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ ദിനാഘോഷത്തിനായുള്ള തയ്യാറെടപ്പുകൾക്ക് തുടക്കമായി. ആഘോഷ ദിനങ്ങളിൽ വാട്ടർ ബലൂണുകളോ വാട്ടർ ​ഗണ്ണുകളോ ഉപയോ​ഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശുദ്ധ ജലം പാഴാക്കുന്നത് ഒഴിവാക്കുന്നതിനാണ് നിരോധനം. ഇതിന് പുറമേ വാട്ടർ ബലൂണുകൾ എറിഞ്ഞ് കണ്ണുകൾക്ക് പരിക്കേൽക്കാനുള്ള സാധ്യതയും ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. കഴിഞ്ഞ വർഷം ഇത്തരത്തിൽ നിരവധി പേർക്ക് കണ്ണിന് പരിക്കേറ്റിരുന്നു.

വിവരം ആഭ്യന്തര മന്ത്രാലയം സോഷ്യൽ നെറ്റുവർക്കിം​ഗ് സൈറ്റായ ഇഎംഎസ് വഴിയാണ് അറിയിച്ചത്.

ഫെബ്രുവരി 25നാണ് കുവൈറ്റിൽ ദേശീയ ദിനം ആഘോഷിക്കുന്നത്. ആഘോഷത്തിൻ്റെ ഭാ​ഗമായി രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയവും അ​ഗ്നിശമന സേനയും വിപുലമായ തയ്യാറെടുപ്പുകൾ നടത്തി. എല്ലാ ​ഗവർണറേറ്റുകളിലും 23 നിശ്ചിത സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി​ഗേഡിയർ അലി അൽ ഉസ്താദ് അറിയിച്ചു.

മൂന്ന് പ്രാഥമിക സുരക്ഷാ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അൽ ഉസ്താദ് പറഞ്ഞു. ​ഗൾഫ് സ്ട്രീറ്റിനോട് ചേർന്നുള്ള സയൻ്റിഫിക് സെൻ്ററിന് എതിർവശത്ത്, ബ്നീദ് അൽ ​ഗർ, ജുലൈഅ എന്നിവിടങ്ങളിലാണിത്. റെസിഡൻഷ്യൽ ഏരിയകളിൽ സമ​ഗ്രമായ സുരക്ഷാ കവറേജ് ഉറപ്പാക്കാൻ അധിക സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിപ്പിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Content Highlights: Kuwait authorities banned water balloons and water guns during national day celeberations

dot image
To advertise here,contact us
dot image