
കുവൈറ്റ് സിറ്റി: സിറിയൻ ജനതയ്ക്ക് റമദാൻ മാസം അടുക്കുന്നതോടെ കൂടുതൽ സഹായങ്ങൾ എത്തിക്കുന്നത് തുടരുമെന്ന് സകാത് ഹൗസിന്റെ പദ്ധതികളുടേയും ബാഹ്യ സ്ഥാപനങ്ങളുടേയും നിരീക്ഷകൻ ആയിദ് അൽ മുതൈരി പറഞ്ഞു. ദുരിതാശ്വാസ സാമഗ്രിഹകൾ വഹിക്കുന്ന 20 ട്രക്കുകൾ സിറിയയിലേക്ക് അയക്കും. സിറിയക്ക് വേണ്ടിയുള്ള കുവൈറ്റിൻ്റെ 30-ാമത് ദുരിതാശ്വാസ വിമാനം വെള്ളിയാഴ്ച ഡമസ്കസ് അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തി.
മാവ്, എണ്ണ, ഈത്തപ്പഴം എന്നിവ അടങ്ങിയ 10 ടൺ ഭക്ഷ്യ സഹായമാണ് എത്തിച്ചു നൽകിയത്. കുവൈറ്റ് ബൈ യുവർ സൈഡ് കാമ്പയിനിൻ്റെ ഭാഗമായിട്ടാണ് സഹായമെത്തിച്ചത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായും വ്യോമസേനയുമായും സഹകരിച്ച് കുവൈറ്റ് സകാത്ത് ഹൗസാണ് സഹായങ്ങൾ അയച്ചത്. സക്കാത്ത് ഹൗസിൻ്റെ ആറാമത്തെ ദുരിതാശ്വാസ വിമാനമാണിത്. ഇതോടെ സിറിയയിലേക്കുള്ള സഹായ കയറ്റുമതി 168 ടണ്ണായി ഉയർന്നു. കുവൈറ്റിൽ നിന്ന് മൊത്തത്തിൽ ഇതുവരെ 727 ടൺ സഹായങ്ങളാണ് എത്തിച്ചിട്ടുള്ളത്.
Content Highlights: Kuwait will provide aid to Syria during Ramadan