കുവൈറ്റില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തീപിടിത്തം

ക്ലബ്ബിലെ പ്രീഫാബ്രിക്കേറ്റഡ് മുറികളിലാണ് തീപിടിത്തമുണ്ടായത്

dot image

കുവൈറ്റ് സിറ്റി: ഖൈത്താനില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തീപിടിത്തം. ക്ലബ്ബിലെ പ്രീഫാബ്രിക്കേറ്റഡ് മുറികളിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവമുണ്ടായത്.

വിവരം ലഭിച്ച ഉടനെ ഫര്‍വാനിയ, സുബ്ഹാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Content Highlights: Fire breaks out at sports club in Kuwait

dot image
To advertise here,contact us
dot image