
കുവൈറ്റ് സിറ്റി: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളി കുവൈറ്റില്‍ അന്തരിച്ചു. പാലക്കാട് മണലി അക്ഷയ വാര്യം വീട്ടില്‍ രമേഷ് കുമാര്‍ (62) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് അമീരി ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ബിന്ദു വരദ, മക്കള്‍: രബിരാം രമേഷ് വാര്യര്‍, രശ്മി രമേഷ് വാരിയര്‍.
Content Highlights: Palakkad native found dead in Kuwait