
കുവൈറ്റ് സിറ്റി: കുവൈറ്റ് മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കൊല്ലം ക്ലാപ്പന ജിഷ ഡെലെയില്‍ ജോയല്‍ ഫെര്‍ണാണ്ടസ് (73) ആണ് മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം.
കുവൈറ്റിലെ അല്‍ റാഷിദ് ഷിപ്പിങ് കമ്പനിയില്‍ പ്രോജക്ട് മാനേജരായാണ് ജോലി ചെയ്തിരുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്. സംസ്‌കാരം നാളെ ക്ലാപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും. ഭാര്യ: ലൈല ജോയല്‍, മകള്‍: ജിഷ ജോയല്‍, മരുമകന്‍: റോയ് എബ്രഹാം.
Content Highlights: Former Kuwaiti expatriate passes away in his homeland